sister

തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ്, സി. ആനീസ് നെല്ലിക്കുന്നേൽ (70 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് മാറിക മഠം സെമിത്തേരിയിൽ. കോതമംഗലം, കോടിക്കുളം, നിർമ്മല ഭവൻ, ജ്യോതിർഗമയ, മുപ്ലിയം, സെന്റ് മേരീസ് തൊടുപുഴ, വഴിത്തല എന്നീ മഠങ്ങളിൽ പരേത സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നെല്ലിക്കുന്നേൽ മാത്യുവിന്റേയും പരേതയായ മേരിയുടെയും മകളാണ്. സഹോദരങ്ങൾ: ലിസ്സി ജോൺസൺ, മരിയ പോൾ, റാണി ജോർജ്ജ്, ജിയോ മാത്യു, പരേതയായ ഷൈനി മാത്യു.