തൊടുപുഴ: മഹാത്മാ അയ്യങ്കാളിയുടെ 162-ാം ജൻമദിനാഘോഷം ദലിത് സമുദായ മുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ഉടുമ്പന്നൂർ റോസ് കൾച്ചറൽ സെന്ററിൽ വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ 10ന് പ്രസിഡന്റ് ജോർജ്ജ് കോട്ടയിൽ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന വൈജ്ഞാനിക സദസ് ജില്ലാ ട്രഷറർ എൻ.എം. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.കെ മനോജ് അദ്ധ്യക്ഷത വഹിക്കും. പഠനക്ലാസ് പ്രമുഖ എഴുത്തുകാരനും മോട്ടിവേറ്ററുമായ അജയ് വേണു പെരിങ്ങാശ്ശേരി നയിക്കും. 12.30 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. 2.30ന് നടക്കുന്ന ജന്മദിന സമ്മേളനം ഡി.എസ്.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഗോപാലകൃഷ്ണൻ മേലൂട് ഉദ്ഘാടനം ചെയ്യും. ജോർജ് സേവ്യർ അദ്ധ്യക്ഷത വഹിക്കും. ഡി.ഡബ്ല്യൂ.സി. സംസ്ഥാന വൈസ് ചെയർ പേഴ്സൺ തങ്കമ്മ ഫിലിപ്പ് മുഖ്യപ്രഭാഷണവും സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.എം. സാബു ജൻമദിന സന്ദേശവും നൽകും. സമ്മേളനത്തിൽ ജില്ലയിലെ ആദ്യകാല ദളിത് പ്രവർത്തക രെയും പഠനകലാകായിക രംഗത്തെ പ്രതികേളെയും ആദരിക്കും. ജില്ല സെക്രട്ടറി കെ. സുനീഷ്, ബിനു പുത്തൻപുരക്കൽ, എം.സി. സുരേഷ്, സാൽജാ കുമാരി സാബു. നിമിഷ പി.ടി, ഗീത ടി.എൻ, റെജി സി, ലളിത സോമൻ, സെലീൻ സേവ്യർ, കുര്യാക്കോസ് പള്ളിക്കൂടി എന്നിവർ സംസാരിക്കും.