ചെറുതോണി: നാരകക്കാനം പൗരാവലിയുടെ നേതൃത്വത്തിലുള്ള വിപുലമായ ഓണാഘോഷ പരിപാടികൾ നാളെ ആരംഭിക്കും. വൈകുന്നേരം 5.30 ന് മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി റോബി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് മെമ്പർ ജിജോ ജോർജ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മെഗാ ക്രിക്കറ്റ് ലേലം നടക്കും. 29ന് ഉച്ചകഴിഞ്ഞ് 2.30ന് ചീട്ടുകളി മൽസരങ്ങൾ . 30ന് ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ ചെസ്സ് , കാരംസ്, ബാഡ്മിന്റൺ ഡബിൾസ് , ബാഡ്മിന്റൺ സിംഗിൾസ് മൽസരങ്ങൾ 31ന് രാവിലെ 8.30ന് ക്രിക്കറ്റ്,​ ഉച്ച കഴിഞ്ഞ് മൂന്നിന് വോളിബോൾ, സെപ്തംബർ 1ന് രാവിലെ 9 മുതൽ ഫുട്‌ബോൾ മത്സരങ്ങൾ 2ന് രാവിലെ 9മുതൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി വിവിധ മത്സരങ്ങൾ. മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് അത്തപ്പൂക്കള മൽസരം, നാലിന് ഉച്ചകഴിഞ്ഞ് 2ന് സാംസ്‌കാരികഘോഷയാത്ര. ഫാ.സെബാൻ മേലേട്ട് ഫ്ളാഗ്ഓഫ്‌ചെയ്യും. മൽസരാടിസ്ഥാനത്തിൽ കുടുംബശ്രീ യൂണിറ്റുകളും , ഫാൻസി ഡ്രസ്, മാവേലി വിഭാഗങ്ങളും നാരകക്കാനം പൗരാവലിയും പങ്കാളികളാകും. തുടർന്ന് ഓണ പായസം നൽകും. മൂന്നിന് വടംവലിമൽസരം . നാലിന് സാംസ്‌കാരിക പൊതുസമ്മേളനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി ജോയി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി റോബി അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് മെമ്പർ ജിജോ ജോർജ് സ്വാഗതവും സംഘാടക സമിതി ട്രഷറർ ഡോൺ പാലയ്ക്കൽ ആമുഖ പ്രസംഗവും നടത്തും.