ഇടുക്കി:സംസ്ഥാന ജീവനക്കാർക്ക് ഓണത്തിനോടനുബന്ധിച്ച് ബോണസ്, ഉത്സവബത്ത അഡ്വാൻസ് എന്നിവ അനുവദിച്ച സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാർ എഫ്.എസ്.ഇ.റ്റി.ഒ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും ഏരിയ കേന്ദ്രങ്ങളിലും ആഹ്ലാദ പ്രകടനം നടത്തി. ഇടുക്കിയിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.സുനിൽകുമാർ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്, ഏരിയ സെക്രട്ടറി കെ.എസ് ജാഫർഖാൻ എന്നിവർ സംസാരിച്ചു. തൊടുപുഴയിൽ കെ.എസ്.റ്റി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.എം ഷാജഹാൻ, അടിമാലിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.എ ജയകുമാർ, പീരുമേട് എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മറ്റിയംഗം രാജീവ് ജോൺ, ഉടുമ്പൻചോലയിൽ യൂണിയൻ ഏരിയ സെക്രട്ടറി എം. മിബി, കട്ടപ്പനയിൽ ഏരിയ സെക്രട്ടറി ഷിജു കെ.വി എന്നിവർ ഉദ്ഘാടനം ചെയ്തു.