തൊടുപുഴ: ഇലക്ട്രീഷ്യൻസ് ആൻഡ് പ്ലംബേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാളെ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഏകദിന പരിശീലന പരിപാടിയും ഓണാഘോഷവും സംഘടിപ്പിക്കും. രാവിലെ 9ന് നടക്കുന്ന ഓണാഘോഷം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. പരിശീലന ക്ലാസ് റിട്ട. കെ.എസ്.ഇ .ബി എ.ഇ, എ.സി സാബു നയിക്കും. വിവിധ കമ്പനികളുടെ പ്രദർശന സ്റ്റാളുകളും, കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യ, സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്, ഗാനമേള എന്നിവയും നടക്കുമെന്ന് പ്രസിഡന്റ് ടെലസ് മാത്യു, സെക്രട്ടറി അനീർ എം.കെ എന്നിവർ പറഞ്ഞു.