മൂലമറ്റം: വഴിയിൽ നഷ്ടപ്പെട്ട സ്വർണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. പതിപ്പിള്ളി സ്വദേശി ശശി മുണ്ടയ്ക്കലാണ് മാല കാഞ്ഞാർ പൊലീസിൽ ഏൽപ്പിച്ചത്. ഇന്നലെയായിരുന്നു സംഭവം.ഓട്ടോ ഡ്രൈവറായ ശശിക്ക് മൂലമറ്റം പ്രൈവറ്റ് സ്റ്റാൻഡിനടുത്ത് നിന്നുമാണ് മാല ലഭിച്ചത്. ഉടനടി ഇത് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഏകദേശം ഒന്നരപ്പവനിലേറെ തൂക്കം വരുന്നതാണ് മാലയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ പതിപ്പള്ളി സ്വദേശിയുടേതാണ് സ്വർണമെന്ന് കണ്ടെത്തി. യാത്രക്കിടയിലാണ് മാല നഷ്ടപ്പെട്ടതെന്ന് കരുതുന്നു. ഇദ്ദേഹം നിലവിൽ ചെന്നൈയിൽ ആയതിനാൽ നാട്ടിലെത്തുമ്പോൾ സ്വർണം നേരിട്ടെത്തി വാങ്ങുമെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു.