കട്ടപ്പന : മഹാത്മാ അയ്യൻകാളിയുടെ 162 ആം ജന്മദിനം ജില്ലയിൽ വിപുലമായ പരിപാടികളോടെ ചേരമസാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റി നേതൃത്വത്തിൽ ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ ആഘോഷിയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് അറിയിച്ചു.

ജന്മദിനമായ 28 ന് രാവിലെ 9 ന് ജില്ലയിലെ സംസ്ഥാന താലൂക്ക് നേതാക്കൾ കട്ടപ്പന മഹാത്മാ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർചന നടത്തും

ഉച്ചയ്ക്ക് 2 ന് തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കുന്നം പഴയ ബാങ്ക് ഹാളിൽ നടക്കുന്ന ജന്മദിന സമ്മേളനം സംസ്ഥാന സെക്രട്ടറി ലീലാമ്മ ബെന്നി ഉദ്ഘാടനം ചെയ്യും .എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സണ്ണി ഉരപ്പാങ്കൽ ജന്മദിന സന്ദേശം നൽകും.

31 ന് ഉച്ചയ്ക്ക് 2 ന് പീരുമേട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറയിൽ നടക്കുന്ന ജന്മദിന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആഷ്ലി ബാബു ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 2ന് കോഴിമലയിൽ നടക്കുന്ന ജന്മദിന സമ്മേളനം സംസ്ഥാന ട്രഷറർ പ്രവീൺ ജെയിംസും ഉടുമ്പഞ്ചോല ഈസ്റ്റ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 2 ന് അണക്കര വ്യാപാര ഭവനിൽ നടക്കുന്ന ജന്മദിന സമ്മേളനം സംസ്ഥാന സെക്രട്ടറി ലീലാമ്മ ബെന്നിയും ഉദ്ഘാടനം ചെയ്യും.ആഘോഷ പരിപാടികളുടെ ഭാഗമായി ഘോഷയാത്രകൾ, കലാപരിപാടികൾ,സെമിനാറുകൾ, അവാർഡ് ദാനങ്ങൾ തുടങ്ങിയവ നടത്തും.വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ജന്മദിന സമ്മേളനത്തിന് സംസ്ഥാന നേതാക്കളായ സണ്ണി കണിയാമുറ്റം, മോബിൻ ജോണി, താലൂക്ക് കമ്മിറ്റി നേതാക്കളായ കെ വി പ്രസാദ്, ബിജു പൂവത്താനി,എം എം സുരേഷ്, തോമസ് പിജെ, ജോൺസൻ ജോർജ്,മധു പാലത്തിങ്കൽ,ഷാജി കട്ടച്ചിറ,സെബാസ്റ്റ്യൻ പി ജെ തുടങ്ങിയവർ നേതൃത്വം നൽകും