തൊടുപുഴ: കൺസ്യൂമർ ഫെഡിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ടൗൺ സർവീസ് സഹകരണ ബാങ്ക് മുഖേനയുള്ള ഓണവിപണി ആരംഭിച്ചു. മുനിസിപ്പൽ ചെയർമാനും ബാങ്ക് പ്രസിഡന്റുമായ കെ ദീപക് വിപണി ഉദ്ഘാടനം നിർവഹിച്ചു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി ചെയർമാൻ കെ കെ പുഷ്പാഗദൻ ബാങ്ക്സെക്രട്ടറി രാഖി. സി, അസിസ്റ്റന്റ് സെക്രട്ടറി നൈസി ജെ മാറാട്ടിൽ, ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഈ വിപണിയിൽ നിന്നും 12ൽ അധികം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും, നിരവധി മറ്റു ഉത്പ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.