കുമളി: കുമളി ശ്രീ ദുർഗ്ഗാ ഗണപതി ഭദ്രകാളി ക്ഷേത്രത്തിൽ വിനായക ചതുർത്തി മഹോത്സവംഇന്ന് തന്ത്രിമുഖ്യൻ കണ്ഠരര് രാജീവരര് താഴമൺ മഠത്തിന്റെ മുഖ്യകാർമികത്വത്തിൽ 108 നാളികേര അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട്,വിശേഷാൽ പൂജ,തുടങ്ങിയ പരിപാടികളോടെ നടക്കും. രാവിലെ ആറിന് മഹാഗണപതി ഹോമം, എട്ടിന് ഗജപൂജ, വൈകിട്ട് 6 30ന് ദീപാരാധന, തുടങ്ങിയ പരിപാടികളോടെ നടത്തുന്നതാണെന്ന് ക്ഷേത്രം ട്രസ്റ്റിന് വേണ്ടി പ്രസിഡന്റ് പി രവീന്ദ്രൻ നായരുംസെക്രട്ടറി മോഹനൻ ചെല്ലപ്പനും അറിയിച്ചു.