martin

തൊടുപുഴ: നിരവധി കഞ്ചാവു കേസിൽ പ്രതിയായ യുവാവിനെ പിറ്റ്– എൻ.ഡി.പി.എസ് (പ്രിവൻഷൻ ഓഫ് ഇലിസിറ്റ് ട്രാഫിക്– നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കാരിക്കോട് നടയം നെല്ലിക്കൽ മാർട്ടിൻ (ഒടിയൻ -42) ആണ് ഇന്നലെ അറസ്റ്റിലായത്. നഗരത്തിൽ നിന്നും ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് ഇയാളെ പിടികൂടിയത്. അണ്ടർ സെക്രട്ടറിയുടേതാണ് ഉത്തരവ്. ഒന്നിലേറെ തവണ ലഹരിമരുന്നു കേസുകളിൽ പ്രതിയാകുന്നവരെയും ഇവർക്കു ധനസഹായമോ പിന്തുണയോ നൽകുന്നവരെയും വിചാരണകൂടാതെ കരുതൽ തടങ്കലിലാക്കുന്ന നിയമാണിത്. രണ്ട് വർഷംവരെ ഇത്തരത്തിൽ തടവിൽ വെയ്ക്കാം.തൊടുപുഴ പ്രിൻസിപ്പൾ എസ്.ഐ അജീഷ് കെ ജോണിന്റെ നേതൃത്വത്തിൽ എസ്.ഐ വി.സി അജിലാൽ,എസ്. സി.പി.ഒ മഹേഷ്, ഷാബിൻ എന്നിവരടങ്ങുന്ന സംഘമാണ് ഒടിയനെ പിടിച്ചത്. കരുതൽ തടങ്കലിനായി പ്രതിയെ പൂജപ്പുര ജയിലിലേക്ക് മാറ്റി.