കട്ടപ്പന: നഗരത്തെ ആവേശം കൊള്ളിച്ച് അത്തച്ചമയ ഘോഷയാത്ര. കട്ടപ്പന മർച്ചന്റ്സ് അസോസിയേഷനും പൗരാവലിയും വിവിധ സംഘടനകളും ചേർന്നാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. മാവേലി മന്നൻമാരും പുലികളും നഗരത്തെ ആവേശക്കൊടുമുടിയിൽ എത്തിച്ചു. കട്ടപ്പനയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത സംഘടന നേതാക്കളും മലയാളി മന്നൻമാരും മങ്കകളും വിവിധ സംഘടനകളുടെ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഘോഷയാത്രയിൽ അണിനിരന്നു. ടൗൺ ഹാൾ പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ഓപ്പൺ സ്രേഡിയത്തിൽ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.