തൊടുപുഴ: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് തടസപ്പെട്ട അൽ- അസ്ഹർ ലോ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശം. ക്ലാസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു പ്രതിനിധി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ 21 നായിരുന്നു യൂണിയൻ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുത്ത ശേഷം ജനറൽ സീറ്റിലേക്ക് നടന്ന നോമിനേഷനിടെ സംഘർഷം ഉണ്ടാവുകയായിരുന്നു. സംഘർഷത്തെ തുടർന്ന് വരണാധികാരി തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. കെ.എസ്.യുവിന് വേണ്ടി മാത്യു കുഴൽനാടൻ എം.എൽ.എയാണ് ഹാജരായത്.