തൊടുപുഴ:ഈവർഷത്തെ സീനിയർ സോഫ്റ്റ് ബോൾ മത്സരങ്ങൾ ഒക്ടോബർ 1 മുതൽ 5 വരെ തൊടുപുഴയിൽ നടത്തുന്നതിന് ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ യോഗം തിരുമാനിച്ചു. അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ 2025- 29 പ്രവർത്തന വർഷത്തെ ഭാരവാഹികളായി ബിനു ബി ജോസ് - പ്രസിഡന്റ് , ഡേവിസ് ജേക്കബ് , അഡ്വ. അനീഷ് പി.വി - വൈസ് പ്രസിഡന്റ് , എബിൻ വിൽസൺ - സെക്രട്ടറി, നോബിൾ ജോസ് - ജോയിന്റ് സെക്രട്ടറി , അനീഷ് ഫിലിപ്പ് - ട്രഷറർ, ജില്ലാ സ്‌പോട്ട് കൗൺസിൽ പ്രതിനിധി റോമിയോ സെബാസ്റ്റ്യൻ എന്നിവരെ തെരഞ്ഞെടുത്തു. സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ഷാജിമോൻ പി.എ റിട്ടേണിങ് ഓഫീസർ ആയിരുന്നു. സോഫ്റ്റ് ബോൾ അസോസിയേഷൻ പ്രതിനിധി സുമേഷ് മാത്യു, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.