'ഭൂപതിവ് നിയമ ഭേദഗതി ചട്ട രൂപീകരണത്തിലൂടെ നിലവിൽ കെട്ടിട നിർമ്മാണത്തിനുള്ള നിയമപരമായ തടസങ്ങൾ മാറ്റാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. മലയോരജനതയെ കൊള്ളടിക്കാൻ നിയമപരമായി അനുമതി നൽകുക മാത്രമാണ്ചട്ട രൂപീകരണത്തിലൂടെ ചെയ്തത്. മുമ്പ് എല്ലാ അനുമതിയും വാങ്ങി അന്ന് നൽകേണ്ടിയിരുന്ന ഫീസും അടച്ച് നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ വീണ്ടും പണം നൽകി ക്രമപ്പെടുത്തേണ്ട അവസ്ഥയായി. ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. പട്ടയ വിതരണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അതേപടി നിലനിൽക്കുന്നു. ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കാനല്ല, സങ്കീർണ്ണമാക്കി അതിന്റെ മറവിൽ പണപ്പിരിവാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമായി."

-ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി