edavetti
തിരുവോണ ഊട്ടിന്റെ കലവറനിറക്കൽ ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് വടക്കംകൂർ രാജകുടുംബ പ്രതിനിധി ഗോതവർമ്മ തമ്പുരാനിൽ നിന്നും വിഭവങ്ങൾ സ്വീകരിക്കുന്നു

തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ തിരുവോണ ഊട്ടിന്റെ കലവറനിറയ്ക്കൽ ചടങ്ങുകൾക്ക് ആചാരപരമായി തുടക്കം കുറിച്ചു. അത്തം നാളിൽ വടക്കംകൂർ രാജകുടുംബ പ്രതിനിധി ഗോതവർമ്മ തമ്പൂരാനിൽ നിന്ന് വിഭവങ്ങൾ സ്വീകരിച്ചുകൊണ്ടായിരുന്നു തുടക്കം. രാജപ്രതിനിധിക്ക് താമ്പൂല ദക്ഷിണ ക്ഷേത്രം പ്രസിഡന്റ് വി.ബി. ജയൻ നൽകി. തുടർന്ന് മഹാതിരുവോണ ഊട്ട് സദ്യക്കുള്ള വിഭവങ്ങൾ രാജകുടുംബാംഗങ്ങൾ ക്ഷേത്ര ഭാരവാഹികളായ സഹരക്ഷാധികാരി എം.ആർ. ജയകുമർ, സെക്രട്ടറി സിജു വടക്കേമൂഴിക്കൽ എന്നിവർക്ക് കൈമാറി. ക്ഷേത്രഭരണ സമിതിഅംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.