തൊടുപുഴ :ഭക്ഷ്യസുരക്ഷാവകുപ്പും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തൊടുപുഴ യൂണിറ്റും സംയുക്തമായി ഭക്ഷ്യ വിതരണ മേഖലയിലെ തൊഴിലാളികൾക്കായി പരിശീലനം നടത്തി. തൊടുപുഴ ഫോർ സീസൺ ഹോട്ടലിൽ നടത്തിയ പരിപാടിയിൽ ഹോട്ടൽ, ബേക്കറി, ഭക്ഷ്യ വിതരണ മേഖലയിൽ തൊഴിൽചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ജയൻ ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി പി.കെ മോഹനൻ ഉദ്ഘാടനം ചെയ്തു, ഭക്ഷ്യ സുരക്ഷ ഓഫീസർ എം. രാഗേന്ദു, ഉദ്യോഗസ്ഥരായ ഹരീഷ്. നൗഷാദ്, ജോയ് നേതാക്കളായ പ്രവീൺ, സുധീഷ് എന്നിവർ നേതൃത്വം നൽകി. കെ.എച്ച്.ആർ.എ യൂണിറ്റ് സെക്രട്ടറി പ്രതീഷ് കുരിയസ് സ്വാഗതവും വൈസ് പ്രസിഡന്റ് എ.ആർ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു,