തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷനും തൊടുപുഴ നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവ്- 2025ന്റെ ഭാഗമായി തൊടുപുഴയിലെ വ്യാപാരികൾ, ബാങ്കുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവർക്കായുള്ള ഓണപ്പൂക്കളമത്സരം സെപ്തംബർ മൂന്നിന് നടത്തും. വിജയികൾക്ക് 5001, 3001, 2001 രൂപ സമ്മാനമായി നൽകും. പങ്കെടുക്കാൻ താത്പര്യമുള്ള സ്ഥാപനങ്ങൾ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു. ഫോൺ: 9207023031.