മലങ്കര: ദുർഗന്ധം വമിക്കുന്ന മാംസ, പച്ചക്കറി മാലിന്യങ്ങൾ റോഡിൽ തള്ളി. മുട്ടം പെരുമറ്റത്തിന് സമീപത്താണ് പ്ലാസ്റ്റിക് കൂടിൽ നിറച്ച മാലിന്യങ്ങൾ റോഡിൽ തള്ളിയതായി കണ്ടെത്തിയത്. പ്രദേശത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് മുട്ടം പഞ്ചായത്ത് അടുത്ത നാളിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ നിന്ന് ഏകദേശം 700 മീറ്ററോളം മാറി ദൃശ്യങ്ങൾ പതിയാത്ത രീതിയിലാണ് മാലിന്യം തള്ളിയത്. എന്നാൽ ഈ ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ചാൽ മാലിന്യം തള്ളിവരെ കണ്ടെത്താൻ കഴിയുമെന്നും പഞ്ചായത്ത് ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പെരുമറ്റം വികസന സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു.