ഇടുക്കി: ജില്ലാ സ്‌പോർട്സ് കൗൺസിലിലേക്കുളള തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക പൈനാവിലെ ജില്ലാ സ്‌പോർട്സ് കൗൺസിൽ ഓഫീസിൽ പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും സെപ്തംബർ മൂന്നിനകം സമർപ്പിക്കണം. അന്തിമ വോട്ടർപട്ടിക സെപ്തംബർ 8 ന് ഓഫീസിൽ പ്രസിദ്ധീകരിക്കും.