'ഭൂപതിവ് നിയമത്തിലെ ചട്ടങ്ങൾ ഇടുക്കിയിലെ ജനങ്ങൾ അടക്കം മലയോര ജനതയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമാണ്. വർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായിരുന്ന എല്ലാവിധത്തിലുള്ള ആശങ്കകൾക്കും ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ അറുതിയാകും. ഇടുക്കിയിലെ ജനങ്ങളുടെ ആശങ്കകൾ അനുഭാവപൂർവം കേട്ട മുഖ്യമന്ത്രി പിണറായി വിജയനോടും റവന്യൂ മന്ത്രി കെ. രാജനോടും ഇടുക്കിയിലെ ജനങ്ങൾ എക്കാലവും നന്ദിയുള്ളവരായിരിക്കും. ഇടതുപക്ഷ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഇതോടെ പാലിക്കപ്പെടുന്നത്. സബജക്ട് കമ്മിറ്റിയുടെ കൂടി അനുമതി ലഭിക്കുന്നതോടെ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ജനങ്ങൾക്ക് ഭൂമി ക്രമവത്കരിക്കുന്നതിന് ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനും സർക്കാർ ശ്രമിച്ചിട്ടുണ്ട്. റവന്യൂ മന്ത്രി കെ. രാജന്റെ ശക്തമായ ഇടപെടലും ജില്ലയിൽ നിന്നുള്ള മുൻ മന്ത്രി എം.എം. മണിയും എൽ.ഡി.എഫ് നേതൃത്വവും വിവിധ ഘട്ടങ്ങളിൽ നിർണായക ഇടപെടലുകളാണ് നടത്തിയത്. എന്റെ 25 വർഷം നീളുന്ന നിയമസഭാംഗത്വത്തിൽ ഏറ്റവും ചാരിതാർത്ഥ്യമുള്ള നിമിഷമാണിത്."
-മന്ത്രി റോഷി അഗസ്റ്റിൻ