തൊടുപുഴ: പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ അതിക്രമം തടയൽ നിയമങ്ങളെ കുറിച്ചു ബോധവത്കരിക്കുന്നതിനായി 100 കേന്ദ്രങ്ങളിൽ നിയമബോധവത്കരണ ക്യാമ്പുകൾ നടത്തും. കേരള പട്ടിക ജാതി- പട്ടിക വർഗ അതിക്രമം തടയൽ സമിതിയുടെ നേതൃത്യത്തിലാണ് ക്യാമ്പ്. കേന്ദ്രസർക്കാർ നടപ്പിലാക്കിയ പുതിയ നിയമങ്ങളായ ഭാരതീയ ന്യായസംഹിത, ഭാരതീയ സാക്ഷി അധിനിയം, ഭാരതീയ നാഗരിക് സംഹിത തുടങ്ങിയ പുതിയ നിയമങ്ങളെ അടിസ്ഥാനമാക്കിയും വിവരാവകാശ നിയമം, സേവനാവകാശ നിയമം, ഉപഭോക്തൃ നിയമം, എൻ.ഡി.പി.എസ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയൽ നിയമം, സീനിയർ സിറ്റിസൺ ആക്ട് തുടങ്ങിയ നിയമങ്ങളിലും ക്ലാസ് നടത്തും. പട്ടിക വിഭാഗ സങ്കേതങ്ങളിലും, കോളനികളിലുമാണ് ക്യാമ്പ്. താത്പര്യമുള്ള സംഘടനകൾ ബന്ധപ്പെടുക. ഫോൺ: 9946910105, 9567988329.