'ഭൂ പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമി കെട്ടിട നിർമ്മാണം ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കണമെന്നാണ് കേരള കോൺഗ്രസും കർഷക സമൂഹവും ആവശ്യപ്പെടുന്നത്. ഒരു പൊതു ഉത്തരവ് വഴി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന് നിയമസഭയിൽ ബില്ല് ചർച്ചാ വേളയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ ചട്ടങ്ങളിൽ പതിവു ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചവരെ കുറ്റക്കാരായി കണ്ട് ഫീസ് ഈടാക്കുന്നതിനുള്ള ചട്ടങ്ങളാണുള്ളത്. കൃഷിക്കാരുടെ പ്രധാന ആവശ്യമായ കൃഷിക്കും ഭവന നിർമ്മാണത്തിനും മാത്രമെന്ന പട്ടയ വ്യവസ്ഥകൾ ഒഴിവാക്കണമെന്നും പരിഗണനയിലിരിക്കുന്ന അപേക്ഷകളിൽ പട്ടയം നൽകുമ്പോൾ ഉപാധിരഹിതമായി നൽകണമെന്നുമുള്ള ആവശ്യത്തിനും ഇത് പരിഹാരമല്ല. കൂടാതെ പട്ടയ വ്യവസ്ഥകൾ പാലിച്ച് ഇതുവരെ നിർമ്മാണ പ്രവർത്തനം നടത്താതിരുന്നവർ ഇനി നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ വൻ തുക ഫീസ് അടയ്ക്കണം എന്ന നിർദ്ദേശവും കർഷക വിരുദ്ധമാണ്."
-പി.ജെ. ജോസഫ് എം.എൽ.എ