അടിമാലി: വാഹനങ്ങൾ റീടെസ്റ്റ് ചെയ്യുന്നതിന് അമിത ഫീസ് ഈടാക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തുമെന്ന് അസോസിയേഷൻ ഓഫ് ഓട്ടമൊബൈൽ വർക്ക്‌ഷോപ്പ്‌ കേരള സംസ്ഥാന കമ്മിറ്റി അറിയിച്ചു. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബർ ആദ്യവാരം സംസ്ഥാന വ്യാപകമായി വർക്ക് ഷോപ്പ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തും. നടപടി പിൻവലിച്ചില്ലെങ്കിൽ വാഹ ഉപഭോക്താക്കളെക്കൂടി ഉൾപ്പെടുത്തി ലോങ് മാർച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാർ അറിയിച്ചു.