കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ഓണപ്പായസ മത്സരം 31ന് രാവിലെ 10 മുതൽ കട്ടപ്പന സി.എസ്‌.ഐ ഗാർഡനിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ഓണത്തിന്റെ തനത് രുചിക്കൂട്ടുകൾ പ്രോത്സാഹിപ്പിക്കാനും പാചകരംഗത്ത് ആളുകളുടെ വൈദഗ്ദ്ധ്യം തെളിയിക്കാനും അവസരം നൽകുന്നു. വിജയികൾക്ക് 20,001 രൂപ ഒന്നാം സമ്മാനവും 10,001 രൂപ രണ്ടാം സമ്മാനവും 5,001 രൂപ മൂന്നാം സമ്മാനവും നൽകും. കൂടാതെ, പങ്കെടുക്കുന്ന എല്ലാവർക്കും 5,000 രൂപ വിലമതിക്കുന്ന ഉറപ്പായ സമ്മാനങ്ങളും നൽകും. മത്സരാർഥികൾ 8086 300 858 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണം. 2500 രൂപയാണ് ഫീസ് എന്നും പ്രസിഡന്റ് അഖിൽ വിശ്വനാഥൻ വണ്ടാനത്ത്, സെക്രട്ടറി കിരൺ ജോർജ്, ട്രഷറർ ജോസ് ഫ്രാൻസിസ്എസ് സൂര്യലാൽ എന്നിവർ പറഞ്ഞു.