muthalakkodam
മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ ഡിപ്ലോമ ഇൻ ഹെൽത്ത് കെയർ അസിസ്റ്റന്റ് കോഴ്സിലെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ആശുപത്രി മെഡിക്കൽ ഡയറക്ടർ സി.ഷോളി ഫ്രാൻസിസ് എസ്.എച്ച് നിർവഹിക്കുന്നു

തൊടുപുഴ : കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹെൽത്ത് കെയർ അസിസ്റ്റന്റ് കോഴ്സിന്റെ ജില്ലയിലെ ഏക സെന്ററായ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം നടത്തി. ആശുപത്രി മെഡിക്കൽ ഡയറക്ടർ സി.ഷോളി ഫ്രാൻസിസ് എസ്.എച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റർ സി. മേരി ആലപ്പാട്ട് എസ്.എച്ച് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ജോളി ജോർജ്, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റർ സി. ആശാമരിയ എസ്.എച്ച്, നഴ്സിംഗ് സൂപ്രണ്ട് സി. ജോസി അഗസ്റ്റിൻ എസ്.എച്ച് എന്നിവർ പ്രസംഗിച്ചു.