ഇടുക്കി: ആയുർവേദ ഡോക്ടർമാരുടെ ഓണാഘോഷം 'ഒരുമിച്ചോണം നല്ലോണം" ചെറുതോണി ഇക്കോ ലോഡ്ജിൽ നടന്നു. കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.എസ്.ജി.എ.എം.ഒ.എ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെറോം വി. കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. കെ.കെ. ജീന
അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ ഫിസിഷ്യൻ മാസിക മാനേജിംഗ് എഡിറ്റർ ഡോ. കെ. പ്രഹ്ലാദ്, നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. കെ.എസ്. ശ്രീദർശൻ, കെ.എസ് ജി.എ എം.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.എസ്. നൗഷാദ്, സംസ്ഥാന വനിതാ കൺവീനർ ഡോ. എസ്. ആശ, ജില്ലാ നേതാക്കളായ ഡോ. സൗമിനി സോമനാഥ്, ഡോ. കെ.ടി. ആനന്ദ്, ഡോ. ജിൽസൺ വി. ജോർജ്ജ്, ഡോ. ബിപിന മേഴ്സി വർഗീസ്, ഡോ. വിജിത ആർ. കുറുപ്പ് എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് വിവിധ കലാമത്സരങ്ങളും നടന്നു. ജില്ലയിലേയ്ക്ക് വന്ന പുതിയ ജില്ലാ മെഡിക്കൽ ഓഫീസർക്കും മറ്റ് മെഡിക്കൽ ഓഫീസർക്കും സ്വീകരണവും നൽകി.