തൊടുപുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ തൊടുപുഴ യൂണിറ്റ് കമ്മിറ്റി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രതിഷേധ ധർണ്ണ നടത്തി. അഞ്ചു വർഷക്കാലമായി പെൻഷൻകാർക്ക് ലഭിക്കേണ്ട ഉത്സവബത്ത സർക്കാർ നൽകാത്തതിലും പെൻഷൻ പരിഷ്‌കരണം നടപ്പാക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു ധർണ്ണ. ജില്ലാ പ്രസിഡന്റ് സി.ജെ. ദേവസ്യ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഇ.എസ്.എൻ നായർ മുഖ്യ പ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ പി.ജി. പത്മനാഭൻ, യൂണിറ്റ് സെക്രട്ടറി എസ്.എൻ. മേനോൻ, സി.കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.