രാജകുമാരി : രാജകുമാരി ദൈവമാതാ പള്ളിയിൽ എട്ടുനോമ്പാചരണവും മരിയൻ തീർത്ഥാടനവും, പരിശുദ്ധ അമ്മയുടെ പിറവി തിരുനാളും 31ന് കൊടിയേറി സെപ്തംബർ 8ന് സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുനാൾ ദിവസങ്ങളിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ.റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ. ജോർജ്ജ് ആലഞ്ചേരി, പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ, ഇടുക്കി രൂപത മെത്രാൻ മാർജോൺ നെല്ലിക്കുന്നേൽ എന്നിവർ വിവിധ ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. 31 ന് വൈകിട്ട് 4.15ന് ഇടുക്കി രൂപത വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് തിരുനാൾ കൊടിയേറ്റും. സെപ്തംബർ ഒന്നിന് വൈകിട്ട് 5 ന് ഇടുക്കി ബിഷപ്പ് മാർജോൺ നെല്ലിക്കുന്നേൽ, അഞ്ചിന് വൈകിട്ട് 5 ന് പാലാ രൂപത സഹായ മെത്രാൻ മോൺജേക്കബ്ബ് മുരിക്കൻ എന്നിവർ പൊന്തിഫിക്കൽ കുർബ്ബാനയർപ്പിച്ച് സന്ദേശം നൽകും. ആറിന് രാവിലെ 10 ന് രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ നിന്നും ആരംഭിക്കുന്ന ഇടുക്കിരൂപത മരിയൻ തീർത്ഥാടനത്തിന് രാജാക്കാട്,എൻ.ആർ സിറ്റി, നടുമറ്റം,രാജകുമാരി ടൗൺ എന്നിവിടങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.1 .30 ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ.റാഫേൽ തട്ടിൽ പൊന്തിഫിക്കൽ കുർബ്ബാനയർപ്പിച്ച് സന്ദേശം നൽകും. എല്ലാ ദിവസവും രാവിലെ 6 നും,7.30 നും,9.30 നും,11 നും ഉച്ചകഴിഞ്ഞ് 3 നും,5 നും വിശുദ്ധ കുർബ്ബാനയും 6.30 ന് ജപമാല പ്രദക്ഷിണവും നടക്കും. ഏഴിന് രാവിലെ 11 ന് കർദ്ദിനാൾ മാർജോർജ്ജ് ആലഞ്ചേരി പൊന്തിഫിക്കൽ കുർബ്ബാനയർപ്പിക്കും. 11 ന് ആഘോഷമായ വിശുദ്ധ കുർബ്ബാന,സന്ദേശം ഫാ. മാത്യു ചെറുപറമ്പിൽ, പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം,പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ.ജോസ് നരിതൂക്കിൽ, സഹവികാരിമാരായ ഫാ. ജോബി മാതാളികുന്നേൽ, ഫാ. അലക്സ് ചേന്നംകുളം, കൈക്കാരന്മാരായ ബേബി തറപ്പേൽ, ജെയ്സൺ അങ്ങാടിയത്ത്, ജോയി പുതിയേടത്ത്, ബെന്നി പറപ്പള്ളിൽ എന്നിവർ അറിയിച്ചു.