തൊടുപുഴ: പുരാതന മരിയൻ തീർത്ഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ എട്ടുനോമ്പുതിരുനാളും കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാളും 31മുതൽ സെപ്തംബർ 8 വരെ നടത്തുമെന്ന് വികാരി ഫാ. ജോസഫ് അത്തിക്കൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . 31ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, ആഘോഷമായ പൊന്തിപ്പിക്കൽ കുർബാന- കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ നിർവ്വഹിക്കും. സെപ്തംബർ ഒന്നു മുതൽ ആറുവരെ ദിവസങ്ങളിൽ രാവിലെ 5.30-ന് ആരാധന, വിശുദ്ധ കുർബാന,നെവേന, 10-ന് ജപമാല, ലദീഞ്ഞ്, 10.30ന് വി. കുർബാന, സന്ദേശം, നെവേന, പിടി നേർച്ച ഉച്ചകഴിഞ്ഞ് 3.30-ന് ജപമാല, ലദീഞ്ഞ്, 4.30-ന് വി. കുർബാന, സന്ദേശം, നെവേന,ജപമാല പ്രദക്ഷിണം, പിടിനേർച്ച എന്നിവ ക്രമമായി നടത്തപ്പെടും. തിരുകർമ്മങ്ങൾക്ക്ഫാ. ജോൺ ആനിക്കോട്ടിൽ, ഫാ. ജസ്റ്റിൻ ചേറ്റൂർ, ഫാ. ജോർജ്ജ് പീച്ചാനിക്കുന്നേൽ, ഫാ.ജോർജ്ജ് ചേറ്റൂർ, ഫാ. ആന്റണി വിളയപ്പിള്ളിൽ, ഫാ. ചക്കോച്ചൻ വണ്ടൻകുഴിയിൽ, ഫാ.പ്രിൻസ് വള്ളോംപുരയിടത്തിൽ, ഫാ. മാത്യു കൊച്ചുമുണ്ടൻമലയിൽ, ഫാ.തോമസ് മുഴുത്തേറ്റ്, ഫാ. ജസ്റ്റിൻ വടകര, ഫാ. നിക്കോളാസ് മൂലശ്ശേരിൽ, ഫാ.ജേക്കബ് പള്ളിപ്പുറം , ഫാ. ടിയോ കൊച്ചുകാവുംപുറത്ത്, ഫാ. പ്രിൻസ് പരത്തിനാൽ, ഫാ. തോമസ് പോത്തനാമൂഴി എന്നിവർ നേതൃത്വം നൽകും. സമാപന ദിവസമായ 8-ാം തീയതി രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ജെയിംസ് പറയ്ക്കനാൽ, സന്ദേശം മോൺ.പയസ് മലേക്കണ്ടം. 12 ന് പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, പിടിനേർച്ച എന്നിവയോടെ തിരുനാൾ സമാപിക്കും. പ്രസിദ്ധമായ പിടിനേർച്ച എല്ലാ ദിവസവും ഉച്ചയ്ക്കും വൈകിട്ടും നൽകുന്നു. തീർത്ഥാടകർക്കായി വിശാലമായ പന്തൽ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞതായും വികാരി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കൈക്കാരന്മാരായ മാത്യു ജോസഫ് പൂവത്തിങ്കൽ, ബെന്നി കാഞ്ഞിരക്കൊമ്പിൽ, പ്രിൻസ് തൈക്കുന്നേൽ, പബ്ലിസിറ്റി കൺവീനർ ജോസഫ് മൂലശ്ശേരി, ജോ അഗസ്റ്റ്യൻ എന്നിവരും പങ്കെടുത്തു.