sndp

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ വനിതാസംഘം നേതൃത്വത്തിൽ നടക്കുന്ന 'ഓണം 2025'ന് തുടക്കമായി. ഓണാഘോഷ പരിപാടികൾ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനോദ് ഉത്തമൻ ആശംസകൾ അർപ്പിച്ചു. വനിതാസംഘം പ്രസിഡന്റ് സി.കെ വത്സ, സെക്രട്ടറി ലത സുരേഷ്, വൈസ് പ്രസിഡന്റ് ജയമോൾ സുകു, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.