ചെറുതോണി: ഭാരതീയ ചികിത്സാവകുപ്പിന്റെയും സഹായകേന്ദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിൽ ആയൂർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.ഡോ.രജിത വിൻസന്റ്, ഡോ. ദിലീപ് വി.വി, ഡോ.ജ്യോതിസ് കെ.എസ് എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സനിശ്ചയിക്കും. സഹായകേന്ദ്ര ചെയർമാൻ എ. പി.ഉസ്മാന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കഞ്ഞിക്കുഴി പഞ്ചായത്ത്പ്രസിഡന്റ് ജോർജ് ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർക്ക് മരുന്നും എണ്ണയും കുഴമ്പും ലേഹ്യവും സൗജന്യമായി നൽകുമെന്ന് കൺവീനർ ഡോ. രജിത വിൻസന്റ്, സഹായകേന്ദ്ര ഭാരവാഹികളായ എം.ഡി അർജുനൻ, പി.എൻ സതീശൻ, ജോബി ചാലിൽ എന്നിവർ അറിയിച്ചു.