അടിമാലി: ഇഞ്ചപ്പതാൽ എസ്.എൻ.ഡി.പി യോഗം ശാഖയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 7ന് ഗുരുദേവ ജയന്തി ആഘോഷവും ചതയദിന സന്ദേശ യാത്രയും നടക്കും. രാവിലെ 9.3ന് പതാക ഉയർത്തൽ, 10ന് ഗുരുപൂജ. തുടർന്ന് ചതയദിന സന്ദേശ യാത്ര. കമ്പിലൈൻ പ്രാർത്ഥന മന്ദിരത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട് അഞ്ചാംമൈലിൽ എത്തി തിരികെ മന്ദിരത്തിൽ സമാപിക്കും. തുടർന്ന് ജയന്തി മ്മേളനത്തിൽ യൂണിയൻ ഭാരവാഹികൾ ചതയദിന സന്ദേശം നൽകും. വിദ്യാഭ്യാസ അവാർഡ് വിതരണം, പിറന്നാൾ സദ്യ എന്നിവയും നടത്തും.