കട്ടപ്പന: മഹാത്മ അയ്യങ്കാളിയുടെ 162-ാമത് ജന്മദിനം അംബേദ്കർ - അയ്യങ്കാളി കോഓഡിനേഷൻ കമ്മിറ്റി കട്ടപ്പനയിലെ സ്മൃതി മണ്ഡപത്തിൽ ആഘോഷിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രശാന്ത് രാജു അദ്ധ്യക്ഷനായി. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം സുനീഷ് കുഴിമറ്റം ജന്മദിനസന്ദേശം നൽകി. നഗരസഭ കൗൺസിലർ ബിനു കേശവൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റിയംഗം മോബിൻ ജോണി അനുമോദിച്ചു. എ.കെ.സി.എച്ച്.എം.എസ് ജില്ലാ സെക്രട്ടറി വി.എസ്.ശശി ,കെ.ആർ രാജൻ, സന്തോഷ് ജോസഫ്, രാജു ആഞ്ഞിലിത്തോപ്പിൽ, എ.കെ രാജു, കെ.ആർ രാജു എന്നിവർ സംസാരിച്ചു.