cp-mathew
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസ് തയ്യാറാക്കിയ കുറ്റപത്രവുമായി നടത്തുന്ന ഗൃഹസന്ദർശനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു നിർവ്വഹിക്കുന്നു.

തൊടുപുഴ : കോൺഗ്രസ് തയ്യാറാക്കിയ കുറ്റപത്രവുമായി നടത്തുന്ന ഭവന സന്ദർശന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. വിലക്കയറ്റം, തൊഴില്ലായ്മ, കടക്കെണി. ലഹരിവ്യാപനം തുടങ്ങിയ ജനങ്ങളുടെ ജീവിത പ്രയാസങ്ങളുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഡി.സിസി പ്രസിഡന്റ് സി.പി. മാത്യു തൊടുപുഴ മുൻസിപ്പൽ ഒമ്പതാം വാർഡിൽ സന്ദർശന പരിപാടിക്ക് നേതൃത്വം കൊടുത്ത് ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശ വാർഡുകളിലും ഒരാഴ്ച കൊണ്ട് സന്ദർശനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ക്രമവൽക്കരണ പേരു പറഞ്ഞ് ഇടുക്കിയിലെ കൃഷിക്കാരെ കൊള്ളയടിക്കാനുള്ള സർക്കാർ നടപടിക്കെതിരേ ജനങ്ങളെ അണിനിരത്താൻ ഈ അവസരം കോൺഗ്രസ് പ്രവർത്തകരർ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.എ.തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ. പീറ്റർ മണ്ഡലം പ്രസിഡണ്ട് എം.എച്ച് സജീവ്, ടോണി തോമസ്, ഐവാൻ സെബാസ്റ്റ്യൻ, കൗൺസിലർ ജോർജ് ജോൺ , കെ.എസ്. ഹസൻകുട്ടി, സി.എം. മുനീർ, അനസ് ഇബ്രാഹിം, ഷംസ് കിളിയനാൽ എന്നിവർ പ്രസംഗിച്ചു.