പീരുമേട്: എൻഎസ്എസ് പീരുമേട്‌മേഖല കുടുംബസംഗമം ആഗസ്റ്റ് 31ന് വണ്ടിപ്പെരിയാർപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് രാവിലെ പത്തിന് നടക്കും. സമാഗമം 2025 എന്ന പേരിൽ നടക്കുന്ന കുടുംബ സംഗമം എൻഎസ്എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം സംഗീത് കുമാർ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
സംഗമത്തിൽ എൻഎസ്എസ് ഹൈറേഞ്ച് യൂണിയൻ ചെയർമാൻ കെ.എസ്.അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും,. മേഖലയിലെയൂണിയൻ ഭാരവാഹികൾ, വനിതാ യൂണിയൻ ഭാരവാഹികൾ, മേഖലയിലെ കരയോഗം ഭാരവാഹികൾ, എന്നിവർ പങ്കെടുക്കും. കലാപരിപാടികളും ഘോഷയാത്രയും സംഘടിപ്പിച്ചിണ്ട്. കുടുംബ സമാഗമത്തിന്റെ വിജയത്തിനുവേണ്ടി പീരുമേട് യൂണിയൻ സെക്രട്ടറി അജയൻ നായർ, എൻ ചന്ദ്രശേഖരപിള്ള സംഘാടകസമിതി ചെയർമാനും, കെ ശശികുമാർ കൺവീനറുമായി സംഘാടകസമിതി
പ്രവർത്തനം ആരംഭിച്ചു.