ചെറുതോണി : കേരള കോൺഗ്രസ് (എം) പാർട്ടി വാഴത്തോപ്പ് മണ്ഡലം സമ്മേളനം ഇന്ന് 4 മണിക്ക് ചെറുതോണി ജില്ലാ വ്യാപാര ഭവൻ ഹാളിൽ നടക്കും .കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.പാർട്ടി മണ്ഡലം പ്രസിഡന്റ് ജേക്കബ് പിണക്കാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ മുതിർന്ന പാർട്ടി പ്രവർത്തകരെയും വിവിധ മേഖലകളിൽ അവാർഡുകൾ നേടിയ വ്യക്തികളെയും ആദരിക്കും.