തൊടുപുഴ:കല്ലാനിക്കലിന് തിലകക്കുറിയായി നിലകൊള്ളുന്ന സെന്റ്‌ജോർജ് യു.പി സ്‌കൂളിൽ നവതി ആഘോഷങ്ങൾക്ക് തുടക്കമായി.1936ൽ കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായ ഈ അക്ഷര മുത്തശ്ശി 90 വയസ്സ് പിന്നിടുകയാണ്.മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി മുന്നൂറ്റിയൻപതോളം കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. സ്‌കൂളിന്റെ നവതി ആഘോഷങ്ങൾക്കും, ഓണാഘോഷങ്ങൾക്കുമാണ് വെള്ളിയാഴ്ച തുടക്കമായത്.സ്‌കൂൾ മാനേജർ ഫാസോട്ടർ പെരിങ്ങാരപ്പിള്ളിൽ ദീപം തെളിയിച്ചു കൊണ്ട് നവതി ആഘോഷങ്ങൾക്ക് തുടക്കും കുറിച്ചു.തുടർന്ന് സ്‌കൂളിന്റെ 90 വർഷങ്ങളെ അനുസ്മരിച്ച് സ്‌കൂൾ പ്രതിനിധികൾ മൺ ചിരാതുകളിൽ 90 ദീപങ്ങൾ തെളിയിച്ചു. നവതി വിളംബര കൂട്ടയോട്ടം ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ ഫ്ളാഗ് ഓഫ് ചെയ്തു. സ്‌കൂൾ പ്രഥമാധ്യാപകൻ ലിന്റോ ജോർജ്, വാർഡ് മെമ്പർ ബേബി കാവാലം, പി.റ്റി.എ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ, എം പി റ്റി എ പ്രസിഡന്റ് ശരണ്യ കെ, സ്‌കൂൾ ഹെഡ്‌ബോയ് ഡോൺ അജി, ഹെഡ്‌ഗേൾ വംശിക എസ്. എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.90 ദിന കർമ്മ പദ്ധതികളാണ് നവതിയോടനുബന്ധിച്ച് സ്‌കൂൾ അധികൃതർ ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് കല്ലാനിക്കൽ സെന്റ് ജോർജ് യു.പി സ്‌കൂൾ