muttam
മുട്ടം നാലാം അഡീഷണൽ ജില്ലാ കോടതിയിൽ കയറിയ പാമ്പ്

തൊടുപുഴ: മുട്ടം അഡീഷണൽ ജില്ലാ കോടതിയിൽ പാമ്പ് കയറി. നാലാം അഡീഷണൽ ജില്ലാ കോടതിയിലാണ് ഇന്നലെ പാമ്പ് കയറിയത്. രാവിലെ കോടതി പ്രവർത്തനം തുടങ്ങും മുമ്പായിരുന്നു സംഭവം. ജഡ്ജിയുടെ ചേംബറിനു സമീപമാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ ജീവനക്കാർ വനം വകുപ്പിനെ വിവരം അറിയിച്ചു. ഏതാനും സമയത്തിനുള്ളിൽ പാമ്പിനെ തുരത്തി. ഇത് രണ്ടാംതവണയാണ് പാമ്പ് കയറുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാം അഡീഷണൽ ജില്ലാ കോടതിയിൽ പാമ്പ് കയറിയിരുന്നു. അന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പാമ്പിനെ പിടിച്ചു കൊണ്ടുപോയത്. കോടതിക്ക് പിൻവശമുള്ള തോടും കാടും ഇഴ ജന്തുക്കൾ നിറഞ്ഞ പ്രദേശമാണ്. ഇവിടെ നിന്നാണ് പാമ്പ് എത്തുന്നതെന്നാണ് നിഗമനം. കോടതി നടപടികൾ ആരംഭിക്കും മുമ്പ് പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞതിനാൽ കോടതിയുടെ പ്രവർത്തനം തടസപ്പെട്ടില്ല.