പീരുമേട്: ഓട്ടോറിക്ഷാ മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ പേച്ചി രാജ് (20) വണ്ടിപ്പെരിയാർ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനി മഹാലക്ഷമി (13) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളേജിലും പിന്നീട് മധുര മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ഡൈ മുക്കിൽ നിന്ന് വണ്ടിപ്പെരിയാർ സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മറിഞ്ഞത്. എതിരെ വന്ന ജീപ്പിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ പൊലീസ് സ്റ്റേഷന് സമീപം റോഡിൽ തല കീഴായി മറിഞ്ഞായിരുന്നു അപകടം. വണ്ടിപ്പെരിയാർ പൊലീസ് മേൽ നടപടി സ്വീകരിച്ചു.