അടിമാലി: കുട്ടികളിലെ വളർച്ചാപരമായ ബുദ്ധിമുട്ടുകൾ നേരെത്തെ കണ്ടുപിടിക്കുന്നതിനും അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി അടിമാലിയിൽ സൗജന്യ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ടൗൺ ഹാളിൽ തൊടുപുഴ ശലഭം മൾട്ടിഡിസ്‌പെൻസറി ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിന്റെ സഹകരണത്തോടെ് സൗജന്യ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശലഭം മൾട്ടിഡിസ്‌പെൻസറി ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ ഡയറക്ടർ ദിവ്യ ജി നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ഐ.സി.ഡി.എസ് സൂപ്പർവൈസർ സീനത്ത് എന്നിവർ സംസാരിച്ചു. സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യപ്പേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്‌പെഷ്യൽ എഡ്യക്കേറ്റേഴ്സ് എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.