അടിമാലി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ.രാജേഷ് ജോർജ്ജ് ഓണ സന്ദേശം നൽകി. സ്‌കൂൾ മാനേജർ ഫാ.ഷിന്റോ കോലത്തുപടവിൽ, വൈസ് പ്രിൻസിപ്പാൾ ഫാ. ജിയോ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും അദ്ധ്യാപകരും ഇർറോ എന്ന പേരിൽ നടത്തിയ ആഘോഷ പരിപാടികളിൽ പങ്ക് ചേർന്നു. വടംവലിയടക്കമുള്ള വിവിധ കലാ-കായിക മത്സരങ്ങളും ഓണസദ്യയും ഒരുക്കിയിരുന്നു. ഓണാഘോഷത്തിന് മിഴിവേകി. നിർധനരായ 50 പേർക്ക് ഓണകിറ്റുകളും വിതരണം ചെയ്തു.