പടിഞ്ഞാറേ കോടിക്കുളം: തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹവനവും മൃത്യുഞ്ജയ ഹോമവും പരിഹാര ക്രിയകളും ഇന്നും നാളെയും നടക്കും. ക്ഷേത്രം തന്ത്രി എൻ.ജി സത്യപാലൻ തന്ത്രികളുടെയും മേൽശാന്തി രാമചന്ദ്രൻ ശാന്തികളുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. പരിഹാര ക്രിയകളിലും തുടർന്ന് നടക്കുന്ന ക്ഷേത്രം പുനരുദ്ധാരണ പ്രവർത്തനങ്ങളിലും മുഴുവൻ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.കെ അജിത് കുമാർ, സെക്രട്ടറി എം.എൻ സാബു, കൺവീനർ ബിന്ദു പ്രസന്നൻ എന്നിവർ അഭ്യർത്ഥിച്ചു.