school
കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണകിറ്റുകളുടെ വിതരണോദ്ഘാടനം സ്‌കൂൾ മാനേജർ ബിജു മാധവൻ നിർവഹിക്കുന്നു

കഞ്ഞിക്കുഴി: ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും മറ്റ് നിർധനരായ ആളുകൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഓണാഘോഷത്തിനൊപ്പം നടത്തിയ കിറ്റുകളുടെ വിതരണോദ്ഘാടനം സ്‌കൂൾ മാനേജർ ബിജു മാധവൻ നിർവഹിച്ചു. അരിയും മറ്ര് അവശ്യസാധനങ്ങളും ഉൾപ്പെടെ 15 ഇനങ്ങൾ അടങ്ങിയ 50ഓളം കിറ്റുകളാണ് തയ്യാറാക്കിയത്. വ്യത്യസ്തങ്ങളായതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പ്രവർത്തനങ്ങളാണ് ഓരോ വർഷവും സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് കാഴ്ചവെക്കുന്നത്. പി.ടി.എ പ്രസിഡന്റ് കലേഷ് രാജു വിരിപ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ രാജി ജോസഫ് ആശംസകൾ അർപ്പിച്ചു. നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർ നിഖിൽ കെ .എസ് .സ്വാഗതവും അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ശ്രീകല പി,കെ നന്ദിയും പറഞ്ഞു.

കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണകിറ്റുകളുടെ വിതരണോദ്ഘാടനം സ്‌കൂൾ മാനേജർ ബിജു മാധവൻ നിർവഹിക്കുന്നു