പീരുമേട്: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പീരുമേട് പട്ടുമല പള്ളിയിൽ മാതാവിന്റെ പിറവി തിരുന്നാളും എട്ട് നോമ്പ് ആചരണവും തിരുസ്വരൂപ പ്രതിഷ്ഠയുടെ 44-ാം വാർഷികത്തിന്റെ ഭാഗമായി തിരുനാൾ സെപ്തംബർ ഒന്ന് മുതൽ എട്ട് വരെ എട്ട് ദിവസങ്ങളായി നടക്കും. 31ന് ഞായറാഴ്ച ഫാ. ജോസ് കുരുവിള കാടന്തുരുത്തേൽ വികാരി തിരുഹൃദയപള്ളി പാമ്പനാർ വെഞ്ചരിപ്പ് കർമ്മം നടത്തും. കൊടിയേറ്റ് കർമ്മം ബ്രദർ ഡെന്നീസ് തെക്കേ പറമ്പിൽ, സി.എം.എസ്.എഫ് നിർവ്വഹിക്കും. (പ്രൊവിൻഷ്യൽ സെന്റ് തോമസ് പ്രൊവിൻസ് തിരുവനന്തപുരം) തുടർന്ന് മാതാവിന്റെ തിരുസ്വരൂപം പന്തലിലേക്ക് ആശ്രമ സുപീരിയറിന്റെ നേതൃത്വത്തിൽ എത്തിക്കും. ഒന്നിന് രാവിലെ ഏഴിന് ദിവ്യബലി, ബ്രദർ തോമസ് പി.വി., 3.30ന് ആഘോഷമായ ദിവ്യബലി- റവ. ഫാദർ സ്റ്റീഫൻ പുത്തൻപറമ്പിൽ വികാരി സെന്റ് ജോസഫ് ദേവാലയം മാരാമൺ,
ഒന്ന് മുതൽ ആറ് വരെ എല്ലാ ദിവസവും രാവിലെ ഏഴിന് ദിവ്യബലി, 2.30ന് ദിവ്യകാരുണ്യ ആരാധന, നൊവേന, 3.30ന് കുർബാന പ്രസംഗം. ആറിന് കുർബാനയ്ക്ക് മധുര ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. എസ്. അന്തോണി സാമി ദിവ്യബലി തമിഴ്. ഏഴിന് രാവിലെ ഏഴിന് കുർബാന. രണ്ടിന് പട്ടുമല മാതാവിന്റെ തിരുസുരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം. പാമ്പനാർ ഇടവക പള്ളിയിൽ നിന്ന് പട്ടുമല മാതാ തീർത്ഥാടന കേന്ദ്രത്തിലേക്ക്. ബ്രദർ സേവ്യർ ജോസഫ് ഉഴത്തിപറമ്പിൽ നേതൃത്വം നൽകും. 3.30ന് നൊവേന, നാലിന് കുർബാന പ്രസംഗം റൈറ്റ്. റവ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപറമ്പിൽ. വിജയപുരം രൂപത സഹായമെത്രാൻ, എട്ടിന് രാവിലെ ഏഴിന് ദിവ്യബലി. ഫാ. ജോസ് കുരുവിള കാടന്തുരുത്തേൽ, വികാരി തിരുഹൃദയപള്ളി പാമ്പനാർ, 9.30ന് നൊവേന ബ്രദർ കെ.സി. ജോസഫ്, പ്രൊവിൻഷ്യൽ സെന്റ് തോമസ് പ്രൊവിൻസ് തിരുവനന്തപുരം. 10ന് പൊന്തിഫിക്കൽ ദിവ്യബലി, തിരുനാൾ സന്ദേശം. റൈറ്റ് റവ. ഡോക്ടർ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ മെത്രാൻ, വിജയപുരം രൂപത. ഫോറോനോയിലെ വൈദികർ പങ്കെടുത്തുകൊണ്ട് പരിശുദ്ധ കുർബാനയുടെ ആശിർവാദം, നേർച്ച വെഞ്ചരിപ്പ്. ഫൊറോനയിലെ സന്യസ്തർ, ഫ്രാൻസിസ്‌കൻ ബ്രദേഴ്സ്, തുടർന്ന് പ്രദക്ഷിണം, ദിവ്യബലി തമിഴിൽ. ഫാദർ സുരേഷ് എ. വികാരി സെന്റ് ആന്റണീസ് പള്ളി കെ. ചപ്പാത്ത്. പെരുന്നാൾ കമ്മിറ്റിക്ക് വേണ്ടി ബ്രദർ സേവ്യർ ജോസഫ് ഉഴത്തിപറമ്പിൽ, ലാലു കുഴിയാത്ത് (ജനറൽ കൺവീനർ), അമൽരാജ് (ജോ. കൺവീനർ), അലക്സ് കെ.എം.കെ (പബ്ലിസിറ്റി കൺവീനർ), ആന്റണി (കൊയർ ഗ്രൂപ്പ്) എന്നിവർ അറിയിച്ചു.