പീരുമേട്: ഏലപ്പാറ കാർഷിക വികസന ബാങ്കിന്റെ നേതൃത്വത്തിൽ ഏലപ്പാറയിൽ ഓണം സഹകരണ വിപണി ആരംഭിച്ചു. സെപ്തബർ നാല് വരെയാണ് വിപണി പ്രവർത്തിക്കുന്നത്. 13 ഇന നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ ഇവിടെ നിന്ന് ലഭിക്കും. ഓണക്കാലത്ത് പൊതുവിപണിയിൽ സാധനങ്ങൾക്ക് വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് കൺസ്യൂമർഫെഡ് സഹകരണ ഓണം വിപണി പ്രവർത്തിപ്പിക്കുന്നത്. ബാങ്ക് പ്രസിഡന്റ് ആർ. തിലകൻ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ സജിമോൻ ടൈറ്റസ്, ആന്റപ്പൻ എൻ. ജേക്കബ്, രവികുമാർ, സുഗുണൻ, ബാങ്ക് സെക്രട്ടറി ത്രേസി അഗസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.