കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മുത്തംപടി ശാഖയുടെ പുതിയതായി നിർമ്മിച്ച ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പുതിയ ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു.യൂണിയൻ കൗൺസിലർ പി.ആർ. രതീഷ്, കമ്മിറ്റിയംഗം ആശാ നിർമ്മൽ, വനിതാ സംഘം പ്രസിഡന്റ് സിന്ധു ദേവദാസ്, സെക്രട്ടറി സിന്ധു സിബി, കുമാരി സംഘം പ്രസിഡന്റ് ആര്യനന്ദ ബിനു, സെക്രട്ടറി മേഘാ ജനു, ബാലജന യോഗം അദ്ധ്യാപകരായ സിനി പ്രസാദ്, അഞ്ചു സജിത്ത് എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് എം.കെ. പുഷ്പൻ സ്വാഗതവും സെക്രട്ടറി എൻ.എസ്. സുബീഷ് നന്ദിയും പറഞ്ഞു.