തൊടുപുഴ: താലൂക്ക് റൂറൽ മർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ (മെസ്‌കോസ്) ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഈ വർഷത്തെ സഹകരണ ഓണം വിപണി ഇന്ന് രാവിലെ 8.30 മുതൽ ഇടവെട്ടിചിറ ജംഗ്ഷനിൽ ആരംഭിക്കും. ഇവിടെ നിന്ന് പൊതുജനങ്ങൾക്ക് സർക്കാർ നിശ്ചയിക്കുന്ന വിലയിലും ഗുണനിലവാരത്തിലും അരി ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങൾ ആഗസ്റ്റ് 31 മുതൽ സെപ്തംബർ മൂന്ന് വരെ ലഭിക്കും. ഓണം വിപണിയുടെ ഉദ്ഘാടനം 30ന് രാവിലെ 8.30ന് സംഘം പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത് ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സഹരക്ഷാധികാരി ജയകുമാർ പുത്തൻമഠത്തിലിന് നൽകിക്കൊണ്ട് നിർവഹിക്കും. ഓണച്ചന്ത രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറു വരെ പ്രവർത്തിക്കും.