ചെറുതോണി: ചുരുളി മുസ്ലിം ജമാഅത്തിന്റെ കീഴിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജമാഅത്ത് പ്രസിഡന്റ് മാഹിൻ ബാദുഷ മൗലവി പതാക ഉയർത്തി. ജമാഅത്ത് ചീഫ് ഇമാം അനസ് ബാഖവി പ്രാർത്ഥന നടത്തി. സെക്രട്ടറി ബഷീർ പുത്തൻപുര ട്രഷറർ ഹാജി നസീർ പീടികത്താഴത്ത് തുടങ്ങിയവർ പങ്കെടുത്തു. അഞ്ചിന് മസ്ജിദ് അങ്കണത്തിൽ മൗലിദ് പാരായണവും അന്നദാനവും പിന്നീട് കുട്ടികളുടെ കലാപരിപാടികളും സാംസ്‌കാരിക സമ്മേളനവും നടത്തുമെന്ന് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.