കട്ടപ്പന: ചട്ടഭേദഗതിയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നഗരസഭ മിനിസ്റ്റേഡിയത്തിൽ എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർ ചട്ടഭേദഗതിയുടെ പകർപ്പ് കത്തിച്ചു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജെ. ബെന്നി, കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, കാഞ്ചിയാർ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.