കട്ടപ്പന: ഫിലമെന്റ് കലാസാഹിത്യവേദിയുടെ ജില്ലാ കൺവൻഷനും ഓണാഘോഷവും 'ശബളം" കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു. കാഞ്ചിയാർ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ മാദ്ധ്യമ പ്രവർത്തകൻ ഉൻമേഷ് ശിവരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നിന്നുള്ള 101 പ്രമുഖ കവികളുടെ കവിതകൾ ഉൾപ്പെടുത്തിയ കവിതാസമാഹാരമാണിത്. ഫിലമെന്റ് കലാസാഹിത്യവേദി ജില്ലാ പ്രസിഡന്റ് ജോമാ കുഞ്ഞൂഞ്ഞി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എൻ.ജി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി.